തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞവർക്ക് കേരള ടൂറിസം വകുപ്പിൽ ഗ്രീൻ മാർഷൽ ആകാൻ അവസരം. സംസ്ഥാനത്തുടനീളം 162 ഒഴിവുകളിലേക്കാണ് സിഎംഡി (സെന്റർ ഫോർ മാനേജ്മന്റ് ഡെവലപ്മെന്റ്) കേരള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതുമായി നിലനിർത്താൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക സുരക്ഷാ/മേൽനോട്ട തസ്തികയാണ് ഗ്രീൻ മാർഷൽ. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
ദിവസക്കൂലി അടിസ്ഥാനത്തിൽ പ്രതിദിനം 810 രൂപ വേതനത്തിൽ ആണ് നിയമനം. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 11.
യോഗ്യതാ മാനദണ്ഡങ്ങൾ- വിദ്യാഭ്യാസം: SSLC പാസായിരിക്കണം. പ്രായം: 01.09.2026 അടിസ്ഥാനമാക്കി കുറഞ്ഞത് 20 വയസ്സും പരമാവധി 45 വയസ്സും ആയിരിക്കണം.
ശാരീരിക യോഗ്യത: ഗ്രീൻ മാർഷൽ ജോലികൾ ചെയ്യുന്നതിനുള്ള പൂർണ്ണമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.
കോട്ടയം (8 ഒഴിവുകൾ):കുമാരകം, എരുമേലി, വൈക്കം, ഇല്ലിക്കൽ കല്ല്, അരുവിക്കുഴി, ഈലവീഴാപ്പൂഞ്ചിറ, കോടിമത, തേക്കടി, മൂന്നാർ.
എസ്എസ്എൽസി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ജില്ല തിരിച്ച് ഷോർട്ട്ലിസ്റ്റ് ചെയ്യും. തുടർന്ന് ടൂറിസം വകുപ്പ് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
ഒരേ മാർക്ക് വരുന്ന സാഹചര്യത്തിൽ അതത് പ്രദേശത്തെ സ്ഥിരതാമസക്കാർക്ക് (Local Residents) മുൻഗണന നൽകും.
അപേക്ഷിക്കേണ്ട വിധം-
സിഎംഡിയുടെ (CMD) ഔദ്യോഗിക വെബ്സൈറ്റ് ആയ www.cmd.kerala.gov.in വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷകർക്ക് ഒരു സമയം ഒരു ജില്ല മാത്രമാണ് മുൻഗണനയായി തെരഞ്ഞെടുക്കാൻ സാധിക്കുക.






