ടോക്കിയോ : ജപ്പാനില്‍ കനത്ത നാശം വിതച്ച് ദുജ്വാന്‍ ചുഴലിക്കാറ്റ്. ശക്തമായി വീശിയടിച്ച കാറ്റിൽ രാജ്യത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. നാല് പേരെ കാണാതായതായും ജപ്പാന് പൊതുമാധ്യമമായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. കനഗാവ പ്രവിശ്യയില്‍ മാത്രം നാല് പേരെ കാണാതായെന്നാണ് വിവരം.
ശക്തമായ കാറ്റില്‍ അമ്പതിനായിരം വീടുകളില്‍ വൈദ്യുതി മുടങ്ങി. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും റെയില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ വര്‍ഷം ജപ്പാനെ ബാധിക്കുന്ന 25-ാമത്തെ ചുഴലിക്കാറ്റാണിത്.മണിക്കൂറിൽ 143 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. സമുദ്ര താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ശക്തിപ്രാപിച്ച 'സൂപ്പര്‍ എല്‍ നിനോ'യുടെ തുടര്‍ച്ചയാണ് ദുജ്വാനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനങ്ങള്‍ കാലാവസ്ഥാ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. നിരവധി പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ജപ്പാന് പ്രധാനമന്ത്രി സനേ ടാകിയാച്ചി ചുഴലിക്കാറ്റില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.






