ടെഹ്റാൻ: അമേരിക്കയുടെ ആക്രമണം ഇനിയുമുണ്ടായാല്‍ തിരിച്ചടി നിയന്ത്രണം വിടുമെന്നും, എല്ലായിടത്തേക്കും പടരുമെന്നും ഇറാന്റെ മുന്നറിയിപ്പ്.
ഇറാൻ സേനകളുടേതാണ് മുന്നറിയിപ്പ്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ അമേരിക്ക ഇറാനെതിരായ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന കണക്കുകൂട്ടലുകള്‍ക്ക് ഇടെയാണ് ഇത്. ഹോർമൂസ് കടക്കാൻ ശ്രമിച്ച ഒരു എണ്ണക്കപ്പല്‍ ഇറാന്റെ വിപ്ലവ സേന ഇന്ന് തിരിച്ചയച്ചു. മറ്റ് കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായതിന്റെ റിപ്പോർട്ടുകളും ഇന്ന് പുറത്തു വന്നു.
തലസ്ഥാനമായ സൻആ ഉള്‍പ്പടെ ഹൂത്തികളില്‍ നിന്ന് മോചിപ്പിക്കാൻ സൗദിയും യെമനും ചേർന്ന് സൈനിക നടപടി തുടങ്ങിയതടെ യുദ്ധക്കളമായി യെമൻ. ബാബ് അല്‍ മന്ദബിലെ പ്രധാന ഭാഗങ്ങള്‍ തിരിച്ചു പിടിച്ചതായി സംയുക്ത സേന അവകാശപ്പെട്ടു. നൂറ് പോർ വിമാനങ്ങളാണ് സൗദി അയച്ചിരിക്കുന്നത്. 324 ഹൂത്തി കേന്ദ്രങ്ങള്‍ ഇതിനോടകം തകർത്തു.






