കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ ചികിത്സ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ചികിത്സാപിഴവിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ മരണകാരണം ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






