തിരുവനന്തപുരം: അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 25 വരെ ഇന്ത്യന്‍ ബാങ്ക് അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026-ലേക്ക് അപേക്ഷിക്കാം.
ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ indianbank.bank.in-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റ് പ്രക്രിയ, യോഗ്യതാ മാനദണ്ഡങ്ങള്‍, മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
തല്പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് പരിശോധിക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 20 വയസിനും 28 വയസിനും ഇടയില്‍ ആയിരിക്കണം. 2026 നവംബര്‍ 1 എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അപ്രന്റിസ്ഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍, തങ്ങള്‍ തിരഞ്ഞെടുക്കുന്ന സംസ്ഥാനത്ത് ഒരു വര്‍ഷത്തെ പരിശീലനം നേടേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവരായിരിക്കണം അപേക്ഷകര്‍. ബിരുദ പരീക്ഷാ ഫലം 2022 ഏപ്രില്‍ 1-നും 2026 നവംബര്‍ 1-നും ഇടയില്‍ പ്രഖ്യാപിക്കപ്പെട്ടതായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത കണക്കാക്കുന്നതിനുള്ള നിര്‍ണായക തീയതിയായി 2026 നവംബര്‍ 1 പരിഗണിക്കും. അപ്രന്റിസ്ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാര്‍ത്ഥികള്‍ എന്‍ എ ടി എസ് (National Apprenticeship Training Scheme) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും തങ്ങളുടെ പ്രൊഫൈല്‍ പൂര്‍ത്തിയാക്കുകയും വേണം. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഈ പരീക്ഷയില്‍ അഞ്ച് വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.
റീസണിംഗ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ബാങ്കിംഗ് മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പൊതുവിജ്ഞാനം എന്നിവയാണ് അവ. ആകെ 100 മാര്‍ക്കുള്ള 100 ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടായിരിക്കും. പരീക്ഷ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 60 മിനിറ്റ് സമയം ലഭിക്കും. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിന് ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ 800 രൂപയും ജിഎസ്ടിയും പരീക്ഷാഫീസായി അടയ്ക്കണം.
എസ് സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ 175 രൂപയും അതിനൊപ്പം ജിഎസ്ടിയും ആണ് അടയ്ക്കേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി വരുന്ന അധിക നിരക്കുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ വഹിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം
ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ indianbank.bank.in സന്ദര്‍ശിക്കുക. ഹോം പേജിലെ റിക്രൂട്ട്മെന്റ് വിഭാഗം തുറക്കുക. അപ്രന്റിസ് രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുക. ലഭ്യമായ ഓണ്‍ലൈന്‍ പേയ്മെന്റ് മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷാ ഫീസ് അടയ്ക്കുക. പൂരിപ്പിച്ച ഫോം സമര്‍പ്പിക്കുകയും സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുക.






