ഇടുക്കി: ഏലപ്പാറയില്‍ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ഇന്ന് രാവിലെ തോട്ടിലേക്ക് മറിഞ്ഞത്. വാഹനത്തില്‍ മൂന്നുപേർ ഉണ്ടായിരുന്നതായാണ് വിവരം.
പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. യാത്രക്കാരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല.






