ഇടുക്കി: തോപ്രാംകുടിയില്‍ വീട്ടമ്മയെ കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
തോപ്രാംകുടി പുന്നമറ്റത്തില്‍ വത്സമ്മ ഫിലിപ്പ് (67) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
വീടിനുള്ളിലെ കുളിമുറിയിലാണ് വത്സമ്മയുടെ മൃതദേഹം ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.വത്സമ്മ സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
വിവരമറിഞ്ഞ് മുരിക്കാശ്ശേരി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പുകളും മേല്‍നടപടികളും പൂർത്തിയാക്കി.ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നിലെ കൃത്യമായ കാരണങ്ങള്‍ എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത മുരിക്കാശ്ശേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






