തൊടുപുഴ: ജില്ലയിൽ ജലാശയത്തിൽ വീണുള്ള മരണങ്ങളിൽ വർധനവ്.
ഈ വർഷം ഇതുവരെ വെള്ളത്തിൽ വീണ് പൊലിഞ്ഞത് 25 ജീവനുകളാണ്.
കഴിഞ്ഞയാഴ്ച തൊടുപുഴയിൽ വയോധികൻ പുഴയിൽ വീണ് മരിച്ചതാണ് ഒടുവിലത്തെസംഭവം.
ഇതിൽ കിണറിലും പടുതകുളത്തിലും വീണ് മരിച്ചവരും ഉൾപ്പെടും.
തൊടുപുഴ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണം നടന്നത് 7 പേർ.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വെള്ളച്ചാട്ടങ്ങളിലും പുഴകളിലുമെല്ലാം ടൂറിസ്റ്റ് ഗൈഡുകളുടെയും പ്രദേശവാസികളുടെയും ഏതിർപ്പുമറികടന്ന് സാഹസികമായി നീന്താനിറങ്ങുന്നതും പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ഇടുക്കിമേഖലയിൽ മുങ്ങിമരണങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
മരിച്ചവരിൽ പുരുഷന്മാരാണ് കൂടുതൽ -21 പേർ. ഒരു കൗമാരക്കാരനും നാലു സ്ത്രീകളുംമരിച്ചിട്ടുണ്ട്.
വെള്ളത്തിൽ ചാടി ജീവനൊടുക്കിയവരും ഇതിലുണ്ട്.
തൊടുപുഴമേഖലയിൽ പുഴയിൽ വീണുള്ള മരണങ്ങളാണ് കൂടുതലെങ്കിലും
ഹൈറേഞ്ചേ് മേഖലയിൽ കാർഷിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പടുതകുളങ്ങളും മൂടിയില്ലാത്ത കിണറുകളും അപകട കെണിയൊരുക്കുന്നുണ്ട്.
ഇത്തരം ജല സ്രേതസുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് പലപ്പോഴും വലിയ ദുരന്തങ്ങൾ ക്ഷണിച്ച് വരുത്തുന്നത്.
കൃഷിയിടങ്ങളാണല്ലോ എന്ന ലാഘവത്തിൽ ഏലത്തോട്ടങ്ങളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കുളങ്ങളും കിണറുകളുമാണ് പലപ്പോഴും ജീവന് ഭീഷണിയുയർത്തുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വെള്ളച്ചാട്ടങ്ങളിലും പുഴകളിലുമെല്ലാം ടൂറിസ്റ്റ് ഗൈഡുകളുടെയും പ്രദേശവാസികളുടെയും ഏതിർപ്പുമറികടന്ന് സാഹസികമായി നീന്താനിറങ്ങുന്നതും പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
അപകട സാധ്യതുള്ള സ്ഥലങ്ങളിൽ അഗ്നിരക്ഷാസേനയടക്കം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാറുണ്ടെങ്കിലും
ഇതെല്ലാം മറികടന്ന് ജലാശയത്തിൽ ഇറങ്ങുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.






