പാലാ:പാലാ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടത്തിൽ വീട്ടമ്മ മരിച്ചു.
ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി (47)
ആണ് മരിച്ചത്.
മകൻ അതുൽ കൃഷ്ണയെ ഗുരുതരമായ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൈകയിൽ നിന്ന് വന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിൽ ആദ്യം കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പാലായിൽ നിന്നും ഉരുളിക്കുന്നത്തേക്ക് പോയ സുജിത ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സുജിതകുമാരിയും മകനും സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽ ഒരു കാർ തലകീഴായി മറിഞ്ഞു . പരിക്കേറ്റ കാർ യാത്രികരെയും കാരിതാസ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പൈക ഐഡിയ ഷോറൂമിലെ ജീവനക്കാരിയാണ് സുജി.






