തൊടുപുഴ: ഇടുക്കിയിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു.വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിൽ.
രണ്ടുപേർ മരിച്ചു. മഴയ്ക്കു പിന്നാലെ ഷെഡിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ബാലകൃഷ്ണൻ, ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു.
ഇതിനിടെയാണ് വീട് പൂർണമായും തകർന്നുവീണത്.






