മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യടതസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം എന്നിവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ദ്രവ്യലാഭം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. മേലധികാരികളിൽ നിന്ന് ശകാരങ്ങൾ ലഭിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു തടസ്സങ്ങൾ മാറിക്കിട്ടാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യടതസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. ബിസിനസിൽ ആദായം കുറയാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, മത്സരവിജയം, യാത്രാവിജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, മത്സരവിജയം, അനുകൂല സ്ഥലമാറ്റയോഗം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. തൊഴിലന്വേഷണങ്ങള് വിജയിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, കലഹം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, പരീക്ഷാവിജയം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.






