തിരുവനന്തപുരം : തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ വ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബർ 28 തിങ്കളാഴ്ച ജില്ലാകളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഒൻപത് ജില്ലകളിലാണ് നിലവില്‍ അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലാകളക്ടർമാരാണ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.






