നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ.
പൂൾ എ മത്സരത്തിൽ ഒന്നിനെതിരെ 16 ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്.
ജുഗ്രാജ് സിംഗ് നാല് ഗോൾ നേടിയപ്പോൾ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടു.
.അഞ്ചാം മിനിറ്റിൽ മന്ദീപ് സിങ്ങാണ് ഗോളടിച്ചത്.
പിന്നാലെ പത്താം മിനിറ്റിലും പതിനൊന്നാം മിനിറ്റിലും ഇന്ത്യ ലങ്കൻ വലകുലുക്കി. 10-ാം മിനിറ്റിൽ ജുഗ്രാജ് സിങ്ങും 11-ാം മിനിറ്റിൽ അഭിഷേക് നൈനുമാണ് ഗോളടിച്ചത്.
അതോടെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മൂന്നുഗോളിന് മുന്നിലെത്തി.
രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ഇന്ത്യ ലങ്കയെ നിഷ്പ്രഭമാക്കുന്നതാണ് മൈതാനത്ത് കണ്ടത്.
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്.
പിന്നാലെ അഭിഷേകും ജുഗ്രാജും മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. അഭിഷേക് 17-ാം മിനിറ്റിലും ജുഗ്രാജ് 22-ാം മിനിറ്റിലും വലകുലുക്കി.
പിന്നാലെ സുഖ്ജീത്തും ദിൽപ്രീതും ഗോളടിച്ചതോടെ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ എട്ടുഗോളിന് മുന്നിലെത്തി
. പിന്നീടങ്ങോട്ട് ലങ്കയ്ക്ക് കാര്യമായി ഒന്നും നടപ്പാക്കാനായില്ല. ഇന്ത്യയുടെ മുന്നേറ്റങ്ങലെ തടയാനാവാതെ ലങ്ക കുഴങ്ങി
ഇന്ത്യൻ മുന്നേറ്റനിര ഗോളടിച്ചുകൂട്ടുന്നത് കണ്ടുനിൽക്കാനേ ലങ്കയ്ക്ക് സാധിച്ചുള്ളൂ.






