കോട്ടയം: കനത്ത മഴയിൽ ജില്ലയിൽ നാളെ (ആഗസ്റ്റ് 3)
അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.
അവധി നഴ്സിംഗ് കോളേജുകൾക്കും മറ്റു പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണ്.
വിദ്യാർഥികളെ പങ്കെടുപ്പിച്ച് കലാസാംസ്കാരിക പരിപാടികൾ, യോഗങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ പാടില്ല.
വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപന മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.






