പ്രായഭേതമന്യേ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നങ്ങളാണ് ശരീരവേദന, സന്ധി വേദന, നീർക്കെട്ട് എന്നിവ. ഇവ പരിഹരിക്കാൻ വേദനസംഹാരികളെ മാത്രം ആശ്രയിക്കാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചില ആയുർവേദ പ്രതിവിധികളുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.
നാല്പ്പാമരവെള്ളം
നാല്‍പ്പാമരമിട്ട് തിളപ്പിച്ച വെള്ളവും നാല്‍പ്പാമര കഷായവും ആരോഗ്യത്തിന് മികച്ചതാണ്. ഇതിനായി 20 ഗ്രാം നാല്‍പ്പാമര പട്ട ഒരു കിഴിയാക്കി മൂന്ന് ലിറ്റർ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം പിറ്റേദിവസം കുളിക്കുന്ന വെള്ളത്തില്‍ ചേർത്ത് ഉപയോഗിക്കാം. ശരീരവേദന മാറാൻ ഇത് നല്ലതാണെന്നാണ് ആയുർവേദ വിദഗ്ദർ പറയുന്നത്. ഈ വെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകുന്നത് ചർമ്മത്തിന്റെ മൃദൃത്വം നിലനിർത്താനും തിളക്കമുണ്ടാകാനും സഹായിക്കുന്നു. ഈ വെള്ളത്തില്‍ കാല് മുക്കിവയ്ക്കുന്നതും നല്ലതാണ്.
മുരിങ്ങിയില
ശരീരത്തില്‍ സന്ധിവേദനയും നീരും അനുഭവപ്പെടുന്നവർക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് മുരിങ്ങയില എന്നാണ് ആയുർവേദ വിദഗ്ദർ പറയുന്നത്. ഇതിനായി മുരിങ്ങയില കല്ലുപ്പും ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ പേസ്റ്റ് വേദനയും നീരുമുള്ള ഭാഗത്ത് പുരട്ടി ഒരു കോട്ടണ്‍ തുണികൊണ്ട് കെട്ടിവയ്ക്കണം. ഒരു മണിക്കൂറിന് ശേഷം ഇത് അഴിച്ചുമാറ്റാം. ഇങ്ങനെ ചെയ്യുന്നത് നീരും വേദനയും മാറാൻ സഹായിക്കുന്നു.
ഭക്ഷണക്രമം
ജീവിതശൈലിയും ഭക്ഷണക്രമവും ഭാവിയില്‍ ആർത്രൈറ്റിസ്, പ്രമേഹം,ഹൃദ്രോഗം എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അമിത മധുരം, റെഡ് മീറ്റ് എന്നിവ ഒഴിവാക്കണം. പകരം പഴങ്ങള്‍, പച്ചക്കറികള്‍, ഫൈബർ അടങ്ങിയ ധാന്യങ്ങള്‍, ഒമേഗ ത്രീ അടങ്ങിയ മീനുകള്‍ എന്നിവ ഉള്‍പ്പെടുത്തണം





