മുണ്ടക്കയം: വണ്ടൻപതാൽ 10 സെന്റിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ ആർ.പി.സി ഭാഗത്ത് കോട്ടപറമ്പിൽ കെ. എ. ജോർജിന്റെ മകൻ തോമസ് ജോർജ് (ബാബു - 56) ആണ് മരിച്ചത്.
വീട്ടിലെ മുറിയിലെ കഴുക്കോലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതകളോ സംശയങ്ങളോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.






