ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. പോളിസി വ്യവസ്ഥകള്‍, ഫീച്ചറുകള്‍ എന്നിവ പരിശോധിച്ച് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് ഏതാണ് എന്ന് നോക്കിയാണ് ഉപയോക്താക്കള്‍ വിവിധ പോളിസികളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കുന്നത്.
ഒറ്റനോട്ടത്തില്‍ എല്ലാ പോളിസികളും ഒന്നാണ് എന്ന് തോന്നാം. എന്നാല്‍ ഓരോ ആവശ്യത്തിനും പ്രത്യേക പ്രാധാന്യം നല്കി ഓരോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും വേറിട്ടാണ് നില്‍ക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏത് കമ്പനിയുടെ ഉല്‍പ്പന്നമാണ് ഏറ്റവും നല്ലത് എന്ന് എങ്ങനെ തിരിച്ചറിയാം? യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന റേറ്റിംഗുള്ള ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും ആധുനിക ചികിത്സകള്‍ക്കുള്ള സമഗ്രമായ കവറേജും വാഗ്ദാനം ചെയ്യും.
മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടിപ്പുകള്‍ ചുവടെ:
ലഭ്യമാണെങ്കില്‍ അത്തരം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു.
മുറി വാടക പരിധി: ചില മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ ഇത്ര ശതമാനം മുറി വാടകയ്്ക്കുള്ള പരിധിയായി നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധിക്ക് മുകളിലുള്ള മുറി വാടക ഇന്‍ഷുറന്‍സ് കമ്പനി നല്‍കില്ല. ചില പോളിസികളില്‍, ഇന്‍ഷ്വര്‍ ചെയ്ത തുക പരിഗണിക്കാതെ തന്നെ ഇന്‍ഷുറന്‍സ് കമ്പനി പരമാവധി പേഔട്ട് പരിധി നിശ്ചയിച്ചേക്കാം.
കോ-പേയ്മെന്റ് ക്ലോസുകള്‍: ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന സമയത്ത് ക്ലെയിം തുകയുടെ നിശ്ചിത ശതമാനം കോ-പേയ്മെന്റ് ക്ലോസായി കണക്കാക്കി നല്‍കേണ്ടി വരും. ഇതിനെ അടിസ്ഥാനമാക്കി മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാവുന്നതാണ്.
നെറ്റ്വര്‍ക്ക് ആശുപത്രികളും പണരഹിത ആക്സസും: മികച്ച റേറ്റിംഗുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് സൗകര്യപ്രദമായ കാഷ് ലെസ് സേവനം ലഭിക്കുന്ന മികച്ച ആശുപത്രി ശൃംഖല ഉണ്ടാവും. ആശുപത്രികളുടെ ശൃംഖല വിശാലമാകുമ്പോള്‍, അധികം ദൂരെ യാത്ര ചെയ്യാതെ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
കാഷ് ലെസ് പ്രോസസ്സിംഗ്: കാഷ് ലെസ് സൗകര്യത്തിലൂടെ, ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രിക്ക് മെഡിക്കല്‍ കവറേജ് തുക നേരിട്ട് നല്കുന്നു. ചികിത്സയ്ക്കായി ഉപഭോക്താവ് വലിയ തുക കൈയില്‍ കരുതേണ്ട ആവശ്യകത ഇത് ഇല്ലാതാക്കും.






