കോട്ടയം: സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി സൗജന്യയാത്ര മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളുടെ വിഷയങ്ങൾ പഠിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നിയോഗിച്ച പത്മകുമാർ കമ്മീഷൻ മുമ്പാകെ പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സമർപ്പിച്ച എല്ലാ നിർദ്ദേശങ്ങളും തത്വത്തിൽ അംഗീകരിച്ചതായി സംസ്ഥാന പ്രസിഡൻ്റ് ജോയ് ചെട്ടിശ്ശേരിയും ജനറൽ സെക്രട്ടറി റോണി കണ്ണംപള്ളിയും അറിയിച്ചു.
പൊതു ഗതാഗത മേഖല ഒരു പീഡിത വ്യവസായമായി അംഗീകരിക്കുകയും ആവശ്യമായ ആനുകൂല്യങ്ങളും ബാങ്ക് വായ്പ, ഇന്ധന സബ്സിഡി മുതലായവ അനുവദിക്കണമെന്നും, പ്രൈവറ്റ് ബസ്സുകൾ സർക്കാർ വാടകക്ക് എടുക്കുവാനും നിർദ്ദേഷം വെച്ചിരുന്നു.
കമ്മീഷൻ നടത്തിയ എല്ലാ സിറ്റിംഗുകളിലും പങ്കെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ത്രൈമാസ നികുതി ലഘൂകരിച്ച് ആവശ്യമുള്ളവർക്ക് മാസം തോറും നികുതി അടക്കുന്നതിനും നിർദ്ദേശം വെച്ചിരുന്നു.






