തിരുവനന്തപുരം: സർക്കാർ ആശുപത്രികളില്‍ രോഗികള്‍ക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സർക്കുലർ.
മരുന്നുകളുടെയും ലാബ് പരിശോധനകള്‍ക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും (റീഏജന്റ്) ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദേശം നല്‍കിയതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു.
ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സർക്കുലർ നല്‍കിയത്.
ആശുപത്രികളില്‍ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒപി വിഭാഗത്തിലെ ഡോക്ടർമാർക്ക് നല്‍കണം. ഇതിലൂടെ ആശുപത്രിയില്‍ ലഭ്യമായ മരുന്നുകള്‍ തിരിച്ചറിഞ്ഞ് അവ രോഗികള്‍ക്ക് നിർദേശിക്കാനും മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും.
ഡോക്ടർമാർ നല്കുന്ന കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.






