പത്തനംതിട്ട: മല്ലപ്പള്ളിയിൽ കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണ കേസിന്റെ അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക് നീങ്ങുന്നു. കല്ലറ നിർമ്മാണം കോണ്‍ട്രാക്ട് എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസ് നിഗമനം. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാരും കൊണ്ടുപോകാൻ സാധ്യതയില്ലെന്നും വിലയിരുത്തല്‍.
ഗ്രാനൈറ്റ് ഇളക്കിയെടുത്തത് പരിചയ സമ്പന്നരാണെന്നും കടത്തിയത് സംഘം ചേർന്നാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. രണ്ട് പള്ളികളിലെയും ഗ്രാനൈറ്റ് മോഷണത്തില്‍ സിസിടിവി ദൃശ്യം ഉള്‍പ്പെടെ ഒരു തെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മല്ലപ്പള്ളിയിലെ രണ്ട് മാർത്തോമ്മാ പള്ളികളി സെമിത്തേരികളില്‍ നിന്നാണ് കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബുകള്‍ കടത്തിക്കൊണ്ടുപോയത്.






