കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയില്‍ നിന്ന് സ്വർണം തട്ടിയ കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സമീർ അറസ്റ്റില്‍.
കോഴിക്കോട് ഒടുമ്പ്രയിലെ വി ഗോള്‍ഡില്‍ നിന്നാണ് ഇയാള്‍ സ്വർണം തട്ടിയത്.
സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടിയത്. സമീറിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






