തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎൻഎ മുഖേന വൈദ്യുതി വാങ്ങി.
പല തവണയായി 73.1 കോടി യുണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. 2024 ഡിസംബർ, 2025 ജൂലൈ, സെപ്റ്റംബർ മാസങ്ങളില്‍ കെഎസ്ഇബി ജിഎൻഎയില് വൈദ്യുതി വാങ്ങിയതിൻ്റെ രേഖകള്‍ പുറത്ത്. ആരോപണ വിധേയമായ പ്ലാറ്റ്ഫോമാണെങ്കില്‍ എന്തിനാണ് എല്‍ഡിഎഫ് സർക്കാർ ഇവരില്‍ നിന്ന് വാങ്ങിയതെന്ന ചോദ്യമാണ് സർക്കാർ ഉയർത്തുന്നത്.
ജിഎൻഎ എന്ന് പറയുന്ന പ്ലാറ്റ്ഫോം അത് ജനറേറ്റ് ചെയ്യുന്ന ആള്‍ക്കാരോ വിതരണക്കാരോ അല്ല, അവർ ഇടനിലക്കാർ മാത്രമാണ്. ഒരു വെബ്സൈറ്റ്, ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോം മാത്രമാണ്. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് വാങ്ങുന്നതില്‍ റിസ്ക് ഫാക്ടർ ഉണ്ട്.
എന്നിട്ടും എന്തുകൊണ്ടാണ് അല്ലെങ്കില്‍ കെഎസ്ഇബി നിർദേശം മറികടന്നുകൊണ്ട് ജിഎൻഎ എന്ന് പറയുന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോമിനെ മുഖ്യമന്ത്രി പിന്തുണച്ചു എന്നൊരു ചോദ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്.
അതിന് നേരത്തെ തന്നെ ആദ്യ വാർത്താ സമ്മേളനത്തില്‍ തന്നെ ജിഎൻഎയില് നിന്നും കഴിഞ്ഞ സർക്കാർ വാങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തു വരുന്നത് എന്ന് മാത്രം.
അതില്‍ പല തവണ, ഒന്നിലല്ല, മൂന്ന് തവണത്തെ രേഖകളാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. 2024 ഡിസംബർ, 2025 സെപ്റ്റംബർ, 2025 ജൂലൈ ഈ സമയങ്ങളില്‍ മാത്രമല്ല, മറ്റു പല തവണയും വാങ്ങിയിട്ടുണ്ട്. ആകെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 73.1 കോടി യൂണിറ്റ് വൈദ്യുതി ജിഎൻഎ മുഖേന വാങ്ങിയിട്ടുണ്ട് എന്നുള്ളതാണ്.






