മലപ്പുറം: വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലുണ്ടായ വന്‍ മോഷണക്കേസില്‍ പ്രതിയെ വേങ്ങര പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.
ഐ.സി.ഡി.എസ്. സെക്ഷനില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കവര്‍ന്ന കേസില്‍ കാട്ടീവീട്ടില് ഇഹാബ് ഹംസ (44) ആണ് പിടിയിലായത്.
നവംബര്‍ മൂന്നാം തീയതി വൈകീട്ട് 5:30-നും നവംബര്‍ നാലാം തീയതി രാവിലെയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്.
രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരവും, ഓഫീസിലെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടത്.
തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വേങ്ങര പൊലീസിലെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






