കോട്ടയം: ചില പച്ചക്കറികള്‍ നമ്മള് കറികളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉപയോഗിക്കുകയുളളൂ. അതിലൊന്നാണ് ഇഞ്ചി.
അതുകൊണ്ട് തന്നെ കടയില്‍ നിന്നും നമ്മള് ഇഞ്ചി വാങ്ങുമ്പോള്‍ അത് ഒരുപാട് നാള് കേടുകൂടാതെ സൂക്ഷിക്കുക എന്നതൊരു വെല്ലുവിളിയാണ്.
പലപ്പോഴും ഇഞ്ചി ചീഞ്ഞ് പോയത് കാരണം നമ്മളെടുത്ത് കളയാറുണ്ട്. ഇഞ്ചി കേടുവരാതെ കൂടുതല്‍ കാലം ഫ്രഷായി സൂക്ഷിക്കാനുള്ള 5 ലളിതമായ വഴികള്‍ ഇതാ..
തോല് കളയാത്ത ഇഞ്ചി ഒരു പേപ്പർ ടവ്വലില്‍ പൊതിയുക. അതിന് ശേഷം ഇത് ഒരു എയർടൈറ്റ് ബോക്സിലോ പ്ലാസ്റ്റിക് കവറിലോ ആക്കി ഫ്രിഡ്ജിലെ വെജറ്റബിള്‍ ബോക്സില്‍ സൂക്ഷിക്കുക. പേപ്പർ ടവ്വല്‍ ഈർപ്പം വലിച്ചെടുക്കുന്നതിനാല്‍ ഇഞ്ചി 3 മുതല്‍ 4 ആഴ്ച വരെ കേടാകാതിരിക്കും.
ഇഞ്ചി കൂടുതല്‍ കാലം കേടുവരാതിരിക്കാൻ ഫ്രീസറില്‍ വെക്കുന്നതാണ് ഏറ്റവും നല്ലത്. തോല് കളയത്ത ഇഞ്ചി ഒരു ഫ്രീസർ ബാഗിലാക്കി കാറ്റ് പൂർണ്ണമായി കളഞ്ഞ് അടച്ചു വെക്കുക. ഇത് 3 മുതല്‍ 6 മാസം വരെ കേടുവരാതെ ഇരിക്കും.
മറ്റൊരു വഴി ഇഞ്ചി ചിരകിയെടുത്ത് ഒരു ഐസ് ട്രേയില്‍ അമർത്തി നിറച്ച് തണുപ്പിച്ച് കട്ടയാക്കുക. കട്ടയായ ശേഷം ഇത് ഒരു കവറിലേക്ക് മാറ്റി ഫ്രീസറില്‍ സൂക്ഷിക്കാം. പാചകം ചെയ്യുമ്പോള്‍ ആവശ്യത്തിന് ഓരോ ക്യൂബ് വീതം ഉപയോഗിക്കാം.
തോല് കളഞ്ഞ ഇഞ്ചി സാധാരണ വെള്ളത്തില്‍ ഇട്ടു വെച്ചല്‍ അത് പെട്ടെന്ന് ചീഞ്ഞു പോകാനും നാരുപോലെ ആകാനും സാധ്യതയുണ്ട്. ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കാൻ സാധിച്ചില്ലെങ്കില്‍ തോല് കളയാത്ത ഇഞ്ചി നേരിട്ട് വെയില് അടിക്കാത്ത സ്ഥലത്ത് വെച്ചാല്‍ 3 ആഴ്ച വരെ കേടാകാതിരിക്കും.






