വയറിലെ കൊഴുപ്പ് തടി കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മളിൽ പലരും.
വയറിലെ കൊഴുപ്പ് കത്തിച്ചു കളയാനുള്ള ഡീടോക്സ് ഡ്രിങ്കുകളും സാലഡുകളുമെല്ലാം എല്ലാവരും പരീക്ഷിക്കാറുണ്ട്.
എന്നാൽ, നമ്മൾ ദിവസവും ഉപയോഗിക്കുന്ന കൊഴുപ്പടങ്ങിയ എണ്ണകളിൽ ഏതാണ് ഇതിന് ഏറ്റവും നല്ലത് എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും കൺഫ്യൂഷനാണ്.
നാടൻ നെയ്യ് വേണോ, അതോ ഒലിവ് ഓയിൽ വേണോ? ഇങ്ങനെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ പരമ്പരാഗത ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ് നെയ്യെങ്കിൽ, മെഡിറ്ററേനിയൻ ഡയറ്റിലൂടെ ലോകമെമ്പാടും പ്രശസ്തമായതാണ് ഒലിവ് ഓയില്.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവയില് ഏതാണ് ഏറ്റവും മികച്ചത് എന്ന് നോക്കാം.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിലും, ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിനാണ് മുൻഗണന.
ഒലിവ് ഓയിലിന്റെ പ്രധാന പ്രത്യേകത അതിന്റെ ഘടനയാണ്. ഇത് മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFA) എന്ന ആരോഗ്യകരമായ കൊഴുപ്പിനാൽ സമ്പന്നമാണ്.
MUFA അടങ്ങിയ ഭക്ഷണക്രമം ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുന്നതിൽ കൂടുതൽ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
അതേപോലെ, വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണം ശരീരത്തിലെ നീർക്കെട്ടും വീക്കവുമാണ്.
വീക്കം തടയാൻ ഇതിലുള്ള പോളിഫെനോളുകൾക്ക് കഴിയും.
എന്നാൽ, ഉയർന്ന ഗുണമേന്മയുള്ള നാടൻ നെയ്യും തള്ളിക്കളയാനാവില്ല.
ദഹനസംബന്ധമായ ആരോഗ്യത്തിനും, ഉയർന്ന ചൂടിലുള്ള പാചകത്തിനും, നെയ്യിലടങ്ങിയ
പ്രത്യേക പോഷകങ്ങളായ ബ്യൂട്ടിറേറ്റ്, CLA എന്നിവ ലഭിക്കുന്നതിനും നെയ്യ് അത്യന്താപേക്ഷിതമാണ്.
പാചകത്തിന് ഏത് ഉപയോഗിക്കണം?
ഇവയ്ക്ക് രണ്ടിനും രണ്ടുതരം ഗുണങ്ങള് ആയതിനാല്, രണ്ടും സന്തുലിതമായി മിതമായ അളവില് ഉപയോഗിക്കുന്നതാണ് നല്ലത്. കറികൾ താളിക്കാനും,
ഉയർന്ന ചൂടിൽ വറുക്കാനും നെയ്യ് ഉപയോഗിക്കുക.
അതേപോലെ സാലഡുകളിലോ, പാചകത്തിന് ശേഷമോ, കുറഞ്ഞ ചൂടിൽ ഉണ്ടാക്കുന്ന വിഭവങ്ങളിലോ ഒലിവ് ഓയില് ചേർത്ത് കഴിക്കുക.
അതേപോലെ, ശരീരഭാരം കുറയ്ക്കുന്നതിന് കാലറി കുറവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യകരമായ കൊഴുപ്പുകൾ പോലും അധികമായാൽ കാലറി കൂടും
നാടൻ നെയ്യ് പ്രതിദിനം 1-2 ടീസ്പൂൺ, ഒലിവ് ഓയിൽ പ്രതിദിനം 1-2 ടേബിൾസ്പൂൺ എന്നിങ്ങനെയാണ് ശുപാര്ശ ചെയ്യുന്നത്.
കുക്കറില് വെറും 10 മിനിറ്റില് നെയ്യ് ഉണ്ടാക്കാം
ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും നെയ്യിന് കഴിയും.
ഗുണങ്ങള് ഏറെയുണ്ടെങ്കിലും, കടയില് നിന്നും വാങ്ങുന്ന നെയ്യിന് ഇത്രയും ഗുണങ്ങള് ഉണ്ടായിക്കൊള്ളണം എന്നില്ല.
കൃത്രിമ മണവും രുചിയുമെല്ലാം ചേര്ത്ത നെയ്യാണ് വിപണിയില് കിട്ടുന്നതില് ഭൂരിഭാഗവും.
വീട്ടില് പാല് വാങ്ങുന്നവര്ക്ക് നെയ്യ് കടയില് നിന്നു വാങ്ങേണ്ട ആവശ്യമില്ല.
വെറും പത്തു മിനിറ്റില് നെയ്യ് വീട്ടില് ഉണ്ടാക്കി എടുക്കാം, അതും പ്രെഷര് കുക്കറില്!
ദിവസവും കിട്ടുന്ന പാല്പ്പാട എടുത്തുവയ്ക്കുകയാണ് ഇതിന് ആദ്യം വേണ്ടത്.
ഈ ക്രീം ഒരു പാത്രത്തിലാക്കി ദിവസവും ഫ്രിഡ്ജില് എടുത്തു വയ്ക്കാം.
ഇത് ഒരു കുക്കറിലേക്ക് മാറ്റുന്നു. കുറച്ചു വെള്ളമൊഴിച്ച് കുക്കര് അടുപ്പത്ത് വയ്ക്കുന്നു.
ഒരു വിസില് വരുമ്പോള് ഇത് അടുപ്പത്ത് നിന്നും മാറ്റാം.
ആവി പോയ ശേഷം, കുറച്ചു ബേക്കിംഗ് സോഡ ഇതിലേക്ക് ഇടുന്നു. ഇത് അടുപ്പില് വെച്ച ശേഷം നന്നായി ഇളക്കുന്നു.
അപ്പോള് നെയ്യ് വേര്തിരിഞ്ഞു വരുന്നത് കാണാം. ഒടുവില് ഈ നെയ്യ് ഒരു അരിപ്പയില് വച്ച് നന്നായി അരിച്ചെടുക്കുന്നതും കാണാം.






