കോട്ടയം: മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ എട്ടുദിവസത്തെ തിരുവുത്സവത്തിന് കൊടിയേറി.
തന്ത്രി മനത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെ 10.30ന് കൊടിയേറി. നൂറുകണക്കിന് ഭക്തരും ആത്മീയാചാര്യന്മാരും ഗണേശ സ്തുതികൾ ഉരുവിട്ട് തൊഴുകൈകളോടെ പുണ്യനിമിഷത്തിന് സാക്ഷികളായി.
കൊടിയേറ്റിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു. മള്ളിയൂർ ശങ്കരൻ നമ്പൂതിരി നിശ്ചയിച്ചിരുന്ന പൂജാക്രമങ്ങളും വഴിപാടുകളും അനുഷ്ഠാനങ്ങളും അണുവിട വ്യതിചലിക്കാതെ പിന്തുടർന്നാണ് ഉത്സവം ക്രമീകരിച്ചിരിക്കുന്നതെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.
സെപ്റ്റംബർ 14നാണ് വിനായക ചതുർഥി ആഘോഷം. മള്ളിയൂർ വലിയ തിരുമേനി ആരംഭിച്ച 12 നാളികേരത്തിലെ മഹാഗണപതി ഹോമമാണ് ഇന്ന് 10,008 അഷ്ടദ്രവ്യ മഹാഗണപതി ഹോമമായി പരിണമിച്ചത്.
രാവിലെ ആറിന് ഗണപതി ഹോമത്തോടെയാണ് ഉത്സവദിന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പഞ്ചവാദ്യം, വിവിധ പൂജകൾ, ശ്രീബലി നടന്നു. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കല്ലൂർ രാമൻകുട്ടി, പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവർ തൃത്തായമ്പക അവതരിപ്പിച്ചു.
ക്ഷേത്രത്തിലെ ഗണേശമണ്ഡപത്തിൽ ഭക്തിഗാനസുധ, പുല്ലാങ്കുഴൽ കച്ചേരി, സോപാനസംഗീതാർച്ചന, ഭരതനാട്യം, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
ഉത്സവത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച പുലർച്ചെ അഞ്ചിന് നിർമ്മാല്യദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഗണപതിഹോമം, ശ്രീബലി എഴുന്നള്ളത്ത്, നവക-പഞ്ചഗവ്യം അഭിഷേകം, ഉത്സവബലി, ദീപാരാധന, വിളക്ക് എഴുന്നള്ളത്ത്, ഇരട്ടക്കേളി എന്നിവ നടക്കും.
ഗണേശമണ്ഡപത്തിൽ ഭരതനാട്യം, വഞ്ചിപ്പാട്ട്, തിരുവാതിര, മോഹിനിയാട്ടം, ഭക്തിഗാനസുധ, മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ചതുർഥി മഹോത്സവം രണ്ടാം ദിവസം രാവിലെ 5.00 ന് : നിർമ്മാല്യദർശനം തുടർന്ന്
5.30 ന് : ഉഷഃപൂജ, മുളപൂജ,6.30 ന് : ഗണപതിഹോമം,7.30 ന് : ശ്രീബലി എഴുന്നള്ളത്ത്
നാഗസ്വരം : വൈക്കം ഹരീന്ദ്രശ്യാം, എരമല്ലൂർ അനന്തകൃഷ്ണൻ
തവിൽ : തുറവൂർ ഹരികൃഷ്ണൻ, ക്ഷേത്രകലാപീഠം നന്ദു
പുതിയകാവ് രതീഷ്
10.30 ന് : വിശേഷാൽ നവക-പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ
11.00 ന് : ഉത്സവബലി,12.30 ന് : ഉത്സവബലി ദർശനം
വൈകീട്ട് 6.30 ന് : ദീപാരാധന, മുളപൂജ, അത്താഴപൂജ
രാത്രി 7.30 ന് : വിളക്ക് എഴുന്നള്ളത്ത് തവിൽ, നാഗസ്വരം
വൈകീട്ട് 8.00 ന് :
ഇരട്ടക്കേളി
മദ്ദളം : കലാമണ്ഡലം ശങ്കരവാര്യർ, ഏലൂർ അരുൺദേവ് വാര്യർ
ചെണ്ട : കലാമണ്ഡലം ബലരാമൻ, മട്ടന്നൂർ ഉദയൻ നമ്പൂതിരി
മേളം : മണിക്കുട്ടൻ ചെറായി
പഞ്ചവാദ്യം : കലാപീഠം അഖിൽ ചമ്പക്കര
ഗണേശമണ്ഡപം
7:00-7:45 : ഭരതനാട്യം - ശ്രീമതി. മാളു വിനോജ്, ടെംപിൾ ഓഫ് ആർട്സ്, തൃപ്പൂണിത്തുറ
7:50-8:35 : ഭരതനാട്യം - ഡോ. ധന്യ കിരൺ, തിരുവന്തപുരം
8:40-9.25 : വഞ്ചിപ്പാട്ട് - ശ്രീലക്ഷ്മി വഞ്ചിപാട്ട് സംഘം, കുടമാളൂർ
9:30 - 9:55 : തിരുവാതിര - എൻ.എസ്.എസ്. വനിതാ സമാജം, കാട്ടാമ്പാക്ക്
10:00 - 10:30 :തിരുവാതിര - ശിവശൈലം തിരുവാതിര സംഘം, രവിപുരം
10:35 - 11:35 : ഭക്തിഗാനസുധ ചിങ്കി ചിലങ്ക സ്കൂൾ ഓഫ് ഡാൻസ്, തൃപ്പൂണിത്തുറ
11:40 - 12:20 : മോഹിനിയാട്ടം -തുടിപ്പ്ഡാൻസ്,ഫൗണ്ടേഷൻ, വെണ്ണല
12:25 - 1:05: ഭരതനാട്യം - കുമാരി. ജാനകി ജയറാം, തൃപ്പൂണിത്തുറ
1:10-1:50 : ഭക്തിഗാനസുധ - ഹരിശ്രീ ഭജൻസ്, തിരുവനന്തപുരം
1:55-2:35 : മോഹിനിയാട്ടം - സുധ എം., തൃശൂർ ആട്ടകളരി
2:40 - 3:00 : ഭരതനാട്യം - കുമാരി. ദേവതീർത്ഥ ജയപാൽ, അരയങ്കാവ്
3:05 3:30 : ഭരതനാട്യം - കുമാരി. ഗോപിക സുരേഷ് വഴവൂർ
3:35 4:35 : താളം തിരുവാതിര കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര അരങ്ങേറും.
വൈകീട്ട് 7.00 ന് : ഭക്തിഗാനതരംഗിണി
ശങ്കർ വിനായക് & പാർട്ടി മള്ളിയൂർ






