ആലപ്പുഴ: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷിനെ (53) മരിച്ചനിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. മുറിക്ക് സമീപത്ത് നിന്ന് മുളക്കഷ്ണവും കണ്ടെത്തിയിട്ടുണ്ട്.
സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി സന്തോഷിനെതിരെ മുഹമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മോശമായി നോക്കിയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും സന്തോഷ് ഹാജരായില്ല. ഇതിനെത്തുടർന്ന് ഇന്ന് രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.






