ബിൽബാവോ: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്ക് ക്ലബിനെ വീഴ്ത്തി എസ്പാന്യോൾ.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഗോളിനാണ് എസ്പാന്യോൾ വിജയിച്ചത്.
റോബർട്ടൊ ഫെർണാണ്ടസാണ് എസ്പാന്യോളിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
66-ാം മിനിറ്റിലാണ് റോബർട്ടൊ ഗോൾ നേടിയത്.
വിജയത്തോടെ എസ്പാന്യോളിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 10-ാം സ്ഥാനത്താണ് എസ്പാന്യോൾ.






