അൽക്ക്മാർ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ യുവന്റസിന് ആവേശ ജയം.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ എഇസഡ് അൽക്കമാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ടിയേഉൻ കൂപ്മെയ്നേഴ്സും റാൻഡൽ കോലോ മുവാനിയുമാണ് യുവന്റസിന് വേണ്ടി ഗോളുകൾ നേടിയത്.
മെക്സ് മീർഡിൻകാണ് അൽക്ക്മാറിന് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ യുവന്റസിന് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് യുവ ന്റസ്.






