നെഞ്ചിൽ ഉണ്ടാകുന്ന വേദനയ്ക്ക് പ്രധാന കാരണം അസിഡ് റിഫ്ളക്സ്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ അന്നനാളത്തിലെ പ്രശ്നങ്ങളാണ്. എങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ആദ്യമേ ഒഴിവാക്കേണ്ടതുണ്ട്.
അസിഡ് റിഫ്ളക്സ് : ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ കയറുന്നത് നെഞ്ചിൽ എരിവും വേദനയും ഉണ്ടാക്കാം.
അന്നനാളത്തിലെ പേശികളുടെ പ്രശ്നങ്ങൾ: ഭക്ഷണം വിഴുങ്ങുമ്പോൾ അന്നനാളത്തിലുണ്ടാകുന്ന പെട്ടെന്നുള്ള സങ്കോചങ്ങൾ കടുത്ത വേദനയ്ക്ക് കാരണമാകാം.
ദഹനക്കേടും ഗ്യാസും: അമിതമായി ഭക്ഷണം കഴിക്കുമ്പോഴോ ഗ്യാസ് കയറുമ്പോഴോ നെഞ്ചിൽ ഇറുകിയോ അമർന്നിരിക്കുന്നതുപോലെയുള്ള വേദന അനുഭവപ്പെടാം.
അന്നനാളത്തിലെ വീക്കം: അണുബാധയോ അലർജിയോ കാരണം അന്നനാളത്തിൽ ഉണ്ടാകുന്ന വീക്കം ഭക്ഷണം ഇറക്കുമ്പോൾ വേദനയുണ്ടാക്കാം.






