തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 11 വർഷത്തിനിടെ കടലിൽ കാണാതായവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കണക്കുകൾ പുറത്ത് വിട്ട് ഫിഷറീസ് വകുപ്പ്.
കടലിൽ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ. 160 പേരെ കാണാതായി. ഈ കാലയളവിൽ 47,773 പേരെ രക്ഷപ്പെടുത്തി. ഫിഷറീസ് വകുപ്പ് പുറത്തുവിട്ട കണക്കാണിത്.
കടലിലിലെ അപകട മരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വർദ്ധിച്ചു. 2023-24ൽ 54 പേർ മരിക്കുകയും 19 പേരെ കാണാതാവുകയും ചെയ്തു.
2024-25ൽ മരണം 49 ആയി. 8 പേരെ കാണാതായി. 2025-26ൽ മരണസംഖ്യ 55 ആയുയർന്നു.
3 പേരെ കണ്ടെത്താനുമായില്ല. ഓഖി ദുരന്തമുണ്ടായ 2017-18ലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് (79). \
29 പേരെ കാണാതാകുകയും ചെയ്തു. 2025-26ലായിരുന്നു രക്ഷാപ്രവർത്തനം കൂടുതൽ നടന്നത്. 560 ദൗത്യങ്ങളിലൂടെ രക്ഷിച്ചത് 6556 പേരെയാണ്.
കാലാവസ്ഥാവ്യതിയാനം കാരണം അടിക്കടി ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും രൂപപ്പെട്ട് കടൽ പ്രക്ഷുബ്ദ്ധമാകുന്നുണ്ട്. അപകടം കൂടാൻ കാരണമിതാണ്.
തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.






