തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ.
ഡൈനിംഗ് ഹാൾ, കിടപ്പുമുറി, അടുക്കള എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങൾ പൂർണമായി കത്തിനശിച്ചു.
പൊതുമരാമത്ത് വകുപ്പാണ് നാശനഷ്ടങ്ങളുടെ കണക്ക് തയാറാക്കിയത്.
കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഭൂരിഭാഗം ഫർണിച്ചറുകളും നേരത്തേ മാറ്റിയിരുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടുത്ത ആഴ്ച ഇവിടേക്ക് താമസം മാറാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.
അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്






