നയൻതാര ചിത്രം മൂക്കുത്തി അമ്മന് ശേഷം, വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച് സുന്ദർ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു.
ചിത്രം ഈ വെള്ളിയാഴ്ച, നവംബർ 6-ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന് തമിഴ്നാട്ടിൽ രാവിലെ 6 മണി മുതൽ പ്രദർശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നൽകിയിരുന്നു.
തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഒരു ദിവസം ആറു ഷോകൾ വരെ പ്രദർശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചു.
മഹാശക്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിക്കുന്നത്.
ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.






