ചെന്നൈ : യാത്രക്കാരന് കഴിക്കാൻ ലഭിച്ച പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്. മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്ര ചെയ്ത യാത്രക്കാരനാണ് പരിപ്പുവടയ്ക്കൊപ്പം ഫെവിക്വിക്ക് ട്യൂബും കിട്ടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ട്രെയിന്‍ നമ്പര്‍ 202608ല്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 3241Eയിലെ സംഘത്തില്‍പ്പെട്ട ഡി ശേഖറിനാണ് ദുരനുഭവം ഉണ്ടായത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സ്നാക്സുകള്‍ ലഭിച്ചത്. അപ്പോൾ തന്നെ പരാതി എഴുതി ടിക്കറ്റ് ചെക്കറിന് നൽകിയതായും അദ്ദേഹം പറഞ്ഞു. പിന്നാലെ ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം ഐആർടിസി സംഘത്തിന്റെയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതരെയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഫെവിക്വിക്ക് ശ്രദ്ധിക്കാതിരുന്ന ശേഖര്‍ പരിപ്പുവട കഴിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശ അദ്ദേഹത്തിന്റെ വായിലാകമാനമായെന്ന് പരാതിയില്‍ പറയുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം അത് വായില്‍നിന്നും തുപ്പിക്കളഞ്ഞുവെന്നും സുബ്രഹ്മണ്യം പറയുന്നു. പിന്നാലെ ഐആര്‍ടിസിക്ക് ശേഖര്‍ പരാതി നല്‍കുകയും എക്സിലൂടെ ഇക്കാര്യം പങ്കുവെക്കുകയുമായിരുന്നു.






