തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്. നിലവിൽ പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നു.
ഇക്കഴിഞ്ഞ ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, വിദ്യാലയങ്ങളിലും പനി കണക്ക് ഉയർന്നു.
സംസ്ഥാനത്ത് നിലവിൽ രോഗികൾ കൂടുതലും പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.






