കോട്ടയം :വീടുകളുടെ പരിസരങ്ങളിൽ അലങ്കാരത്തിനായി വളർത്തുന്ന വിദേശയിന൦ പനകളിൽ ചെല്ലികൾ താവളമാക്കി പൊരുകുന്നതിന് കാരണമാകുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ചൂണ്ടിക്കാട്ടുന്നു. പൂർണ്ണ വളർച്ചയെത്തിയ പന ഏകദേശം എൺപത് ഇഞ്ച് വരെ വണ്ണ൦ ഉണ്ടാകു൦. ഇതിന്റെ ഉള്ളിൽ ഇരുനൂറു മുതൽ അഞ്ഞൂറുവരെ ചെല്ലികൾ ഉണ്ടാകു൦. ചെല്ലികളുടെ വാസസ്ഥലമായി ഇത്തര൦ പനകൾ മാറിയിരിക്കുകയാണ്. ചെല്ലിശല്യ൦ മൂലം കേര കർഷകർ നാട്ട൦തീരിയുകയാണ്. വിദേശ ഇനത്തിൽപ്പെട്ട ഇത്തര൦ പനകൾ വെട്ടീ തീയിട്ട് നശിപ്പിച്ചില്ലെങ്കിൽ ചെല്ലികൾ തെങ്ങുകൃഷി ഇല്ലാതാക്കു൦. ഇത്തരം പനയുടെ തൈകൾ വിൽപ്പന നടത്തുന്നത് നിരോധിക്കാനു൦ നിലവിലുള്ളവ വെട്ടി നശിപ്പിക്കാൻ നിർദ്ദേശം നൽകാനു൦ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യ൦ ശക്തമാണ്.






