മുൻപ് ചെവിക്ക് ദിവസവും 8 മണിക്കൂറെങ്കിലും വിശ്രമം കിട്ടിയിരുന്നു. ഇന്ന് ഇയർബഡ് ഒരു ആഭരണം പോലെയായി. ഇത് രണ്ട് പ്രശ്നം ഉണ്ടാക്കുന്നു. ഒന്ന്, ചെവിയിലെ മെഴുകിനെ അത് പുറത്തേക്ക് വരാൻ അനുവദിക്കാതെ ഉള്ളിലേക്ക് തള്ളുന്നു. രണ്ട്, ചെവിക്കുള്ളില്‍ ഇരുട്ടും ചൂടും ഈർപ്പവും ആയി ഫംഗസ് വളരാൻ പറ്റിയ അന്തരീക്ഷം ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ചെവി ചൊറിച്ചിലും ഫംഗല്‍ ഇൻഫെക്ഷനും ഇപ്പോള്‍ ചെറുപ്പക്കാരില്‍ കൂടുതലായത്. ഇത് കേള്‍വി കുറയുന്നതിന്റെ തുടക്കമാണ്, പക്ഷെ നിങ്ങള്‍ അറിയുന്നില്ല എന്നു മാത്രം.
ടെക് നെക്ക് മൂലമുള്ള മൂക്കടപ്പ്
ദിവസം മുഴുവൻ ഫോണിലേക്ക് തല കുനിച്ചു ഇരിക്കുമ്പോള്‍ കഴുത്തിന്റെ പിൻഭാഗത്തെ പേശികള്‍ മുറുകുന്നു. ഇത് മൂക്കിലേക്കും സൈനസിലേക്കുമുള്ള രക്തയോട്ടത്തെയും നാഡികളുടെ പ്രവർത്തനത്തെയും ബാധിക്കും. രാത്രിയാകുമ്പോള്‍ ഇത് കടുത്ത മൂക്കടപ്പായും, രാവിലെ എഴുന്നേല്ക്കുമ്പോള് കഫം തൊണ്ടയില്‍ കെട്ടി കിടക്കുന്നതായും തോന്നും. പലരും ഇതിനെ അലർജി ആണെന്ന് തെറ്റിദ്ധരിച്ച് മാസങ്ങളോളം മരുന്ന് കഴിക്കും.
3. വായിലൂടെയുള്ള ശ്വസനം മുഖത്തിന്റെ രൂപം മാറ്റുന്നു
മൂക്ക് അടഞ്ഞ്, സ്ഥിരമായി വായിലൂടെ ശ്വസിക്കുന്നത് കൊണ്ട് ഉറക്കത്തില്‍ കൂർക്കംവലി 25 വയസ്സില്‍ തന്നെ തുടങ്ങുന്നു. ഇത് വെറും ശബ്ദമല്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണം കുറയ്ക്കുന്നു, രാവിലെ ക്ഷീണം ഉണ്ടാക്കുന്നു, ദീർഘകാലത്തില്‍ മുഖത്തിന്റെ ഘടനയെ പോലും ബാധിക്കും.
നാം എന്ത് ചെയ്യണം?
60-60 നിയമം പാലിക്കുക - 60% ശബ്ദത്തില്‍ 60 മിനിറ്റില്‍ കൂടുതല്‍ തുടർച്ചയായി ഇയർബഡ് ഉപയോഗിക്കരുത്. സ്പീക്കറിലോ ഓവർ-ദി-ഹെഡ് ഹെഡ്ഫോണിലോ മാറുക.
രാത്രി ഫോണ്‍ മാറ്റി വെക്കുക. ഉറങ്ങുന്നതിന് മുൻപ് സലൈൻ വാട്ടർ കൊണ്ട് മൂക്ക് കഴുകുന്നത് AC യിലെ പൊടി മൂലമുള്ള അടപ്പ് മാറ്റും.
മൂക്കിലൂടെ ശ്വസിക്കാൻ ശീലിക്കുക. ദിവസത്തില്‍ 5 മിനിറ്റ് വായ അടച്ച്, മൂക്കിലൂടെ മാത്രം ആഴത്തില്‍ ശ്വസിക്കുക. ഇത് മൂക്കടപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല വ്യായാമമാണ്.
രണ്ടാഴ്ചയില്‍ കൂടുതല്‍ മൂക്കടപ്പോ തൊണ്ടയില്‍ എന്തോ ഉണ്ടെന്ന തോന്നലോ കൂർക്കംവലിയോ ഉണ്ടെങ്കില്‍ അത് അലർജി ആയി കണ്ട് വിടരുത്. ഒരു ENT ഡോക്ടറെ കണ്ട് മൂക്കിന്റെ എൻഡോസ്കോപ്പി പരിശോധന നടത്തുക.






