തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേരിട്ട് മുന്നറിയിപ്പുമായി വകുപ്പ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങുന്നത് അനുവദിക്കാനാകില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
എക്സൈസ് ഉദ്യോഗസ്ഥർ പെട്ടി കണക്കിന് മദ്യം ബാറുടമകളില്‍ നിന്ന് ആവശ്യപ്പെടുന്നതായി പരാതിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഇത്തരം പ്രവണതകള്‍ സർക്കാർ വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പല ഉന്നത ഉദ്യോഗസ്ഥരെയും കുറിച്ചുള്ള രഹസ്യ റിപ്പോർട്ട് കയ്യിലുണ്ടെന്ന് ലിജു വ്യക്തമാക്കി. വെളുപ്പിന് 5 മണിക്ക് പോലും ബാറുകള്‍ തുറന്നു പ്രവർത്തിക്കുന്നത് കാണുന്നില്ലേ എന്ന ചോദ്യവും മന്ത്രി ഉയർത്തി.
ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങാൻ നില്‍ക്കാതെ ഇത്തരം കാര്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നം എക്സൈസ് മന്ത്രി താക്കീത് നല്കി. എക്സൈസ് കമ്മീഷണർ അടക്കം പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ വിമർശനം.






