ചങ്ങനാശേരി: കോട്ടയം ജില്ലയിൽ ബാറുകള്‍ സമയക്രമം തെറ്റി പ്രവര്‍ത്തിക്കുന്നതായി വ്യാപക പരാതി ഉയർന്നതോടെ എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ബാറുകളില്‍ മിന്നല്‍ പരിശോധന നടത്തി .
മഫ്തി വേഷത്തില്‍ നാലു സംഘങ്ങളായി ബൈക്കുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ഇറങ്ങിയിരിക്കുന്നത്. സമയക്രമം തെറ്റി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ചുപൂട്ടി ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചങ്ങനാശേരി എക്സൈസ് റേഞ്ച് പരിധിയില്‍ 18 ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിരവധി ബാറുകള്‍ സമയക്രമം പാലി ക്കാതെ പ്രവര്‍ത്തിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണവുമായി രംഗത്തെത്തിയത്.
ചില ബാറുകള്‍ വര്‍ഷങ്ങളായി പുലര്‍ച്ചെ അഞ്ചുമുതല്‍ തുറന്ന് കച്ചവടം നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നെങ്കിലും ജില്ലയിലെ ചില ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
പരിശോധനയ്ക്കെത്തിയി രുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി തെറിപ്പിക്കുമെന്നും സ്ഥലംമാറ്റുമെന്നും ഭീഷണിപ്പെടുത്തി ബാറുടമകള്‍ നിരുത്സാഹപ്പെടുത്തിയിരുന്നു.
ഇപ്പോൾ വകുപ്പ് മന്ത്രി കര്‍ശന നിലപാടുമായി രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ ആത്മധൈര്യത്തോടെ പരിശോധനയ്ക്കെത്തിത്തുടങ്ങിയത്.






