കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഏറ്റുമാനൂരില്‍ ജില്ലാ ഭരണകൂടത്തിന്റെ കണ്ട്രോള് റൂം തുറന്നു.
ഏറ്റുമാനൂർ ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ച കണ്ട്രോള് റൂം നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ കണ്ട്രോള് റൂം സജ്ജീകരിച്ചിരിക്കുന്നത്. ഫോണ്‍ നമ്പര്‍- 85476 12509
ഉദ്ഘാടനച്ചടങ്ങില്‍ കോട്ടയം തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, ഭൂരേഖ തഹസില്‍ദാര്‍ യു. രാജീവ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.ആര്. രാജേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഈശ്വരന് നമ്പൂതിരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.





