എരുമേലി: എരുമേലി മഹല്ലാ മുസ്ലീം ജമാഅത്ത് ചീഫ് ഇമാമായിരുന്ന അബ്ദുല്‍ കരീം മൗലവിയുടെ വേര്‍പാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
മതസൗഹാര്ദ്ദത്തിന്റേയും മാനവ മൈത്രിയുടേയും ഉദാത്ത പ്രതീകമായ എരുമേലിയിലെ വാവര് പള്ളിയിലെ ഇമാം എന്ന നിലയില്‍ നാടിന്റെ മതേതര പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഉജ്ജ്വലമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്.
അറുപത്തിയെട്ടു വര്‍ഷക്കാലം അദ്ദേഹം എരുമേലി മഹല്ലാ ഇമാം എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചു.
ജാതിമത ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അബ്ദുല്‍ കരീം മൗലവി.
സ്വാതന്ത്ര്യ സമരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു.






