എറണാകുളം: എറണാകുളത്ത് പഞ്ചായത്ത് പ്രസിഡൻ്റിന് എസ്ഐയുടെ മർദനം. വൈപ്പിൻ എളങ്കുന്നപുഴ പഞ്ചായത്ത് പ്രസിഡൻ്റും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെർണാഡിനാണ് മർദനമേറ്റത്.
ഞാറയ്ക്കല്‍ സ്റ്റേഷനില്‍ പുതുതായി ചാർജെടുത്ത എസ് ഐ നെല്‍സണ്‍ മർദിച്ചതായാണ് പരാതി.
പൊലീസ് എൻഒസി നല്‍കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തില്‍ കലാശിച്ചതെന്നാണ് വിവരം.
കഴുത്തിന് പരുക്കേറ്റ ബെന്നി ബെർണാഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






