തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് 21 സേവനങ്ങള്‍ കൂടി ഓണ്‍ലൈൻ വഴിയാക്കി. അപേക്ഷയുമായി ഓഫീസുകളില്‍ പോകേണ്ട കാര്യമില്ല.
അപേക്ഷകർ ഏജന്റുമാരെ സമീപിക്കുന്നുവെന്നും ഏജന്റുമാർ അമിത നിരക്ക് ഈടാക്കുന്നുവെന്നുമുള്ള പരാതികള്‍ ഏറെ വർദ്ധിച്ചതിനെ തുടർന്നാണ് ഈ മാറ്റം.
ഇതോടെ 60 സേവനങ്ങള്‍ ലഭിക്കാൻ ഓണ്‍ലൈൻ വഴി അപേക്ഷിച്ചാല്‍ മതിയാകും. ചില സേവനങ്ങള്‍ക്ക് ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ വീഡിയോ കാള്‍ സംവിധാനവും ഉപയോഗപ്പെടുത്താനാകും






