കാസര്‍ഗോഡ്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെല്‍ പുനസംഘടിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി നവംബര്‍ 20-ന് മുഖ്യമന്ത്രി കാസര്‍ഗോഡ് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ തുടച്ചയായാണ് സെല്‍ പുനസംഘടിപ്പിച്ചുള്ള ഉത്തരവിറക്കിയത്. നാല് വര്‍ഷമായി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം പോലും ചേര്‍ന്നിരുന്നില്ലെന്ന പരാതി ദുരിതബാധിതര്‍ ഉന്നയിച്ചിരുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ സെല്‍ യോഗം ചേരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.






