തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കി നല്കാൻ സർക്കാർ തീരുമാനിച്ചു.
2025 ജനുവരി ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31വരെയുള്ള കാലയളവില്‍ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് 2026 ഒക്ടോബർ 31 വരെ തങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകള്‍ തുടർച്ചയായി ലഭിച്ച സാഹചര്യത്തിലാണ്, ഉദ്യോഗാർത്ഥികളുടെ മുൻഗണന (സീനിയോറിറ്റി) നഷ്ടപ്പെടാത്ത രീതിയില്‍ കാലാവധി നീട്ടിനല്‍കിക്കൊണ്ട് തൊഴിലും നൈപുണ്യവും- നാഷണല്‍ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ഉത്തരവിറക്കിയത്.






