കോട്ടയം: പെൻഷനോ രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായമോ (എം.എഫ്.എ) ലഭിക്കാത്ത വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും വാർഷിക സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് സഹായത്തിന് അർഹത.
ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷകൾ ഒക്ടോബർ 10നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0481-2371187 എന്ന നമ്പറിൽ ബന്ധപ്പെടുക.






