അട്ടപ്പാടി: പാലക്കാട് പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിനോദ സഞ്ചാരിയായ സ്ത്രീ മരിച്ചു.
മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്. അപായ മുന്നറിയിപ്പ് അവഗണിച്ച് ഭവാനിപ്പുഴയില്‍ ഇറങ്ങിയവർക്ക് നേരെ കാട്ടാന പാഞ്ഞെത്തുകയായിരുന്നു.
ആനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബുഷാരയെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയെ കാണാൻ സാഹസം കാട്ടിയതാണ് അപകടമായതെന്നും അപായ മുന്നറിയിപ്പ് നല്‍കിയിട്ടും സഞ്ചാരികള്‍ പുഴയില്‍ നിന്ന് മാറിയില്ലെന്നും വനപാലകർ പറഞ്ഞു.






