മുണ്ടക്കയം : കൊക്കയാർ വെംബ്ലിയിൽ റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു. കട്ടപ്പന, പാറക്കടവ്, പേഴത്തിനാൽ പരേതനായ മാധവന്റെ ഭാര്യ 81കാരിയായ തങ്കമ്മയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
മകൾക്കൊപ്പം വെംബ്ലിയിലെ വീട്ടിൽ താമസിക്കുന്ന തങ്കമ്മ റംബുട്ടാൻ പഴം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ പരിസരവാസികളും ബന്ധുക്കളുo ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എംഎംടി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സ നൽകിയെങ്കിലും തങ്കമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരo നാളെ രാവിലെ 11 മണിക്ക് വെംബ്ലിയിലെ വീട്ടുവളപ്പിൽ നടക്കും.
മക്കൾ : മനോഹരൻ, കുമാരി, ലത, മഞ്ജു.
മരുമക്കൾ: കുഞ്ഞുമോൻ പള്ളി വാതുക്കൽ വെംബ്ലി, കുഞ്ഞുഞ്ഞ്, രമ, വിജയൻ






