കോട്ടയം: ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെ ഒരേ വേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് ലവേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 15-ന് രാവിലെ 8 മണിക്ക് ഇല്ലിക്കൽ മൈതാനത്ത് നടക്കും.
ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ മുൻ ക്രിക്കറ്റ് താരവും, ക്രിക്കറ്റ് ലവേഴ്സ് ഗ്രൂപ്പ് മെയിൻ അഡ്മിൻ ഗുരുജി ഷിഹാബ് കുമളി പ്രകാശനം ചെയ്തു.
ടീംസ് ഒഫീഷ്യൽ ലാഞ്ചിങ് മുൻ കേരള ക്രിക്കറ്റ് താരവും, ഐപി എൽ താരവുമായ പ്രശാന്ത് പരമേശ്വരൻ നിർവ്വഹിച്ചു.
കായികരംഗത്തേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതിലും ആരോഗ്യകരമായ മത്സര മനോഭാവം വളർത്തുന്നതിലും ഇത്തരം ടൂർണമെന്റുകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൂർണമെന്റിൽ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. Exotic Blasters, Alfa Strikers, Kings 11 Kottayam, Elegant Warriors എന്നീ ടീമുകൾ കിരീടത്തിനായി മത്സരിക്കും.
"Choose Sports, Not Drugs" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിജയികൾക്കുള്ള ട്രോഫികൾക്ക് പുറമെ മാൻ ഓഫ് ദ ടൂർണമെന്റ്, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ, മികച്ച ഫീൽഡർ എന്നീ വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിക്കും.
ക്രിക്കറ്റ് പ്രേമികളും,പൊതുജനങ്ങളും ടൂർണമെന്റ് വീക്ഷിച്ച് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു. ചടങ്ങിന് സംഘാടക സമിതി അംഗങ്ങൾ നേതൃത്വം കൊടുത്തു.






