മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിലുള്ള ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂളിലെ പ്രധാനാധ്യപകൻ വിനോദ് കട്കെപ്യെരപധാ മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.
സിജെപി രാജ്യവ്യാപകമായി നടത്തുന്ന 'സ്കൂള്‍ നന്നാക്കൂ' എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ സംഭവം പുറത്തറിഞ്ഞത്.
പ്രധാനാധ്യപകൻ മദ്യലഹരിയില്‍ തറയില്‍ കിടന്നുറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വലിയ വിവാദമായത്. കട്കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും, വിദ്യാർഥികളോടും രക്ഷിതാക്കളോടും മോശമായി പെരുമാറാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസുകള്‍ എടുക്കാതെ നാട്ടുകാരെക്കൊണ്ട് ക്ലാസുകള്‍ എടുപ്പിച്ചിരുന്നതായും ആരോപണമുണ്ട്
രക്ഷിതാക്കള്‍ നല്കിയ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തില്‍ ജില്ലാ പരിഷത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും, നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മഹാരാഷ്ട്ര ജില്ലാ പരിഷത്ത് ജില്ലാ സർവീസസ് ആക്ട് പ്രകാരം ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 15-നാണ് സിജെപി ഈ പ്രത്യേക ക്യാമ്






